കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടൽ നടന്നതായിട്ടാണ് സൂചന. വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നുഅതേസമയം, മാവോയിസ്റ്റ് ആക്രമണം സ്ഥിരീകരിച്ച് പൊലീസ്. ഉരുപ്പുംകുറ്റിയില്‍ ആക്രമണം നടന്നപ്പോള്‍ കാട്ടില്‍ ഉണ്ടായിരുന്നത് എട്ട് മാവോയിസ്റ്റുകളാണ് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് സംഘം വെടിയുതിര്‍ത്തത്. ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്ത് വെച്ചാണ് വെടിവയ്പ്പ് നടന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി പറഞ്ഞു.