യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. ഹാക്കര്‍മാരുടെ സഹായവും യൂത്ത് കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ഹാക്കര്‍മാര്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. പാലക്കാടുള്ള മുന്‍ എംഎല്‍എയ്ക്കും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനും കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ട്. സുനില്‍ കനുഗോലുവിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കണമെന്ന് റഹീം എംപി പറഞ്ഞു.സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.വ്യാജ ഐഡി ഉപയോഗിച്ച് ഇവര്‍ സിം കാര്‍ഡും എടുത്തിട്ടുണ്ട്. ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു. പ്രൊഫഷണല്‍ ഹാക്കറാണ് ഇത് ചെയ്തത്. ഉത്തരവാദിത്വത്തോടെയാണ് ഞങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇവയെല്ലാം പൊലീസിന് കൈമാറുമെന്നും എ എ റഹീം എംപി പറഞ്ഞു.
WE ONE KERALA
NM