ഇശലുകളുടെയും ഗസലുകളുടെയും നാടായ തലശ്ശേരിയുടെ തെരുവുകൾ ഇനി സംഗീതസാന്ദ്രം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി മണ്ഡലം നവകേരള സദസിന്റെ മുന്നോടിയായി തലശ്ശേരി എൻജിനിയറിങ് വിദ്യാർഥികളുടെ മ്യൂസിക് ബാന്റ് മണ്ഡലത്തിൽ പ്രയാണം തുടങ്ങി. മലയാളത്തിലെ പാടിപതിഞ്ഞ പാട്ടുകൾക്കൊപ്പം പുതിയ ഗാനങ്ങളും തെരുവുകളിൽ ശ്രുതിമധുരിതമാക്കി. താളമേളങ്ങളോറെയുള്ള മൊഞ്ചൂറും മാപ്പിളപ്പാട്ടുകളും ശ്രോതാക്കളുടെ മനംകവർന്നു. ആദ്യദിനം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ്, ന്യൂമാഹി, പഴയ ബസ് സ്റ്റാൻറ്, ഡൗൺടൗൺമാൾ പരിസരം, തലശ്ശേരി കടൽപ്പാലം എന്നിവിടങ്ങളിലാണ് വിദ്യാർഥികൾ പാടാനെത്തിയത്. വ്യാഴാഴ്ച പന്ന്യന്നൂർ, ചൊക്ലി , കതിരൂർ എന്നിവിടങ്ങളിലാണ് പര്യടനം . എൻജിനിയറിങ് കോളജ് വിദ്യാർഥികളായ ഹൃദ്യ, നയൻതാര, അഷ്തമി, ആദിത്യ, പവിത്ര, അഭിരാമൻ, അഭികൃഷ്ണ, സായൂജ്, അശ്വിൻ, അഭിനന്ദ്, ശ്രീഹരി, സാരംഗ്, ശ്രീരാഗ്, ആൽവിൻ എന്നിവരാണ് മ്യൂസിക് ബാന്റിലുള്ളത്. ഇതിനു പുറമേ തലശ്ശേരി എൻജിനിയറിങ് കോളജിൽ 300 വിദ്യാർഥികൾ അണിനിരന്ന ഫ്ലാഷ് മോബും അരങ്ങേറി. വ്യാഴം വൈകീട്ട് അഞ്ചരയോടെ തലശ്ശേരി കടൽ പാലത്ത് തെരുവ് സർക്കസ് പ്രദർശനം ഉണ്ടാവും.