നവകേരള സദസില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിനെ കുറച്ച് നിരവധി അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചിരുന്നത്. ബസ്സിനുള്ളില്‍ സ്വിമ്മിങ് പൂളുണ്ടെന്നും ബസ്സിലേക്ക് കയറാന്‍ ലിഫ്റ്റ് ഉണ്ടെന്നുമൊക്കെയായിരുന്നു ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.എന്നാല്‍ ഇപ്പോഴാകട്ടെ ബസ്സിന്റെ ഉള്‍വശം ലൈവ് വീഡിയോയിലൂടെ കാണിക്കുകയാണ് പി രാജീവ് അടക്കമുള്ള മന്ത്രിമാര്‍. സാധാരണ ബസ്സിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസ്സിലുള്ളതും. ഒരു വാഷ്‌ബെയ്‌സിനും അറ്റാച്ച്ഡ് ബാത്ത്‌റൂമും മാത്രമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സില്‍ അധികമായുള്ളത്. ഈ ദൃശ്യങ്ങളെല്ലാം മന്ത്രിമാരുടെ വീഡിയോയില്‍ കാണാം.