കണ്ണൂർ: നവകേരള സദസുമായി ലീഗ് സഹകരിക്കുന്നുണ്ടെന്നും പല തദ്ദേശസ്ഥാപനങ്ങളും സഹായം നൽകിയെന്നും സിപിഎം നേതാവ് എം വി ജയരാജൻ. മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകുമെന്നും എം വി ജയരാജൻ പറഞ്ഞു. മഞ്ചേശ്വരത്ത് നവകേരള സദസ്സ് തുടങ്ങുന്നതോടെ യുഡിഎഫ് ശിഥിലമാകും. തിരുവനന്തപുരത്ത് എത്തുന്നതോടെ യുഡിഎഫ് ചിന്നിച്ചിതറും. നേതാക്കൾ അധികാരക്കൊതി കൊണ്ട് മാറി നിൽക്കുന്നുവെന്ന് മാത്രമെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു. അതേസമയം, വിവാദങ്ങൾക്കിടെ പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർകോട് തുടക്കം കുറിക്കും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജനസദസിന്‍റെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.
WE ONE KERALA
SJ