മുംബൈ: പ്രമുഖ വ്യവസായിയും സഹാറ ഗ്രൂപ്പ് സ്ഥാപകനുമായ സുബ്രതാ റോയ് അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്‌ച രാത്രി 10.30ഓടെ മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ലക്‌നൗവിലെ സഹാറയുടെ ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ സാമ്രാജ്യം സ്ഥാപിച്ച സുബ്രത റോയ് രാജ്യത്തെ ബിസിനസ് വ്യക്തിത്വങ്ങളില് ശ്രദ്ധേയനായിരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി അർബുദ രോഗ ബാധിതനായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവും കൂടിയത് കാരണം കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹാറ ഇന്ത്യ പരിവാർ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ ആണ് മരണ വിവരം അറിയിച്ചത്.