കോഴിക്കോട് തോട്ടുമുക്കത്തെ യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം ഇന്ന് കല്ലറയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും.പനമ്പിലാവ് തോമസ് എന്ന തൊമ്മന്റെ മൃതദേഹമാണ് ഇന്ന് പുറത്ത് എടുക്കുക. ഈ മാസം നാലിനാണ് തോമസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വാഭാവിക മരണം എന്ന നിലയിലാണ് മൃതദേഹം ആദ്യം സംസ്ക്കരിച്ചത്. എന്നാല്‍ പീന്നീട് കുടുംബത്തിനും നാട്ടുകാര്കാര്ക്കും തോന്നിയ സംശയത്തെ തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷിക്കുകയായിരുന്നു.തോമസ് മരിക്കുന്നതിന് നാല് ദിവസം മുമ്പ് സുഹൃത്തുക്കളുമായി നടന്ന സംഘര്‍ഷത്തില്‍ തോമസിന് കാര്യമായി പരിക്കേറ്റിരുന്നു ഇതാണോ മരണത്തിലേക്ക് നയിച്ച കാരണം എന്നാണ് കുടുംബം സംശയിക്കുന്നത്
.