രാവിലത്തെ ഇഡലിയും ഇടിയപ്പവും അധികം വന്നോ? എങ്കില്‍ അതുകൊണ്ട് ഡിന്നറിന് ഒരു കിടിലന്‍ ഐറ്റം ഉണ്ടാക്കിയാലോ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 November 2023

രാവിലത്തെ ഇഡലിയും ഇടിയപ്പവും അധികം വന്നോ? എങ്കില്‍ അതുകൊണ്ട് ഡിന്നറിന് ഒരു കിടിലന്‍ ഐറ്റം ഉണ്ടാക്കിയാലോ

 


രാവിലത്തെ ഇഡലിയും ഇടിയപ്പവും അധികം വന്നോ? എങ്കില്‍ അതുകൊണ്ട് ഡിന്നറിന് ഒരു കിടിലന്‍ ഐറ്റം ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

ഇഡ്ഡലി, ഇടിയപ്പം – 8 എണ്ണം

എണ്ണ – 3 ടീസ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ് – ഒരു ടീസ്പൂണ്‍

ചെറിയ ഉള്ളി – 5 എണ്ണം

പച്ചമുളക് – 3 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

മല്ലിയില – ആവശ്യമെങ്കില്‍ മാത്രം

തയ്യാറാക്കുന്ന വിധം

ആദ്യം ഇഡലിയോ ഇടിയപ്പമോ കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.

ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക.

അല്‍പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക.

ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

പൊടിച്ച് വച്ചിരിക്കുന്ന ഇഡലിയ ിടിയപ്പം ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം മല്ലിയില ചേര്‍ത്ത് വിളമ്പുക

WE ONE KERALA

SJ


Post Top Ad