മട്ടന്നൂർ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എൽ പി, യു പി ക്ലാസുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 40 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. 'കടൽത്തീരവും മത്സ്യതൊഴിലാളികളും' എന്ന വിഷയത്തിലായിരുന്നു ചിത്രരചന. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ശാന്തമ്മ ടീച്ചർ, സ്ഥിരം സമിതി അധ്യക്ഷർ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
We one kerala
Aj