കോഴിക്കോട് എരവന്നൂർ സ്കൂളിൽ നടന്ന കയ്യാങ്കളി ബിജെപി അധ്യാപകസംഘടനയായ എൻ ടി യു നേതാവും അധ്യാപകനുമായ ഷാജി അറസ്റ്റിൽ. കാക്കൂർ പോലീസ് ആണ് ഷാജിയെ അറസ്റ്റ് ചെയ്തത്.നാഷണൽ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമിതി അംഗം ആണ് എം പി ഷാജി. പോലൂർ സ്കൂളിലെ അധ്യാപകനാണ് ഇയാൾ. സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ് നടക്കുമ്പോൾ അതിക്രമിച്ച് കയറി ഇയാൾ അധ്യാപകരെ മർദ്ദിക്കുകയായിരുന്നു. ഇയാൾ അധ്യാപകരെ ചവിട്ടുന്നത് ഉൾപ്പെടെ പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. 5 അധ്യാപകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷാജിയുടെ ഭാര്യ സുപ്രീന ഇതേ സ്കൂളിലെ അധ്യാപികയാണ്.