കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകര പ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു യൂത്ത് കേണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഇ പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവകേരള സദസ്സിന് ലഭിക്കുന്ന വലിയ ജനസ്വീകാര്യതയാണ് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.‘രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയത്’- ഇപി ജയരാജന്‍ പറഞ്ഞുനവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ ഇനിയും വരുമെന്നും. തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതല്‍ നേതാക്കള്‍ എത്തുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
we one kerala
sj