പെർമിറ്റ് ലംഘനത്തിന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ്സിലെ യാത്രക്കാരെ തമിഴ്നാട് സർക്കാർ കേരളത്തിലേക്ക് എത്തിക്കും. ബസ് ഉടമ, യാത്രക്കാർ എന്നിവരുമായി ഗാന്ധിപുരം ആർടിഒ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. പാലക്കാട് വരെ തമിഴ്നാട് സർക്കാർ യാത്രക്കാരെ എത്തിക്കും, തുടർന്നുള്ള യാത്ര ബസ്സുടമയുടെ ചെലവിലായിരിക്കും. പെർമിറ്റ് ലംഘനത്തിനുള്ള പിഴ അടച്ച് ബസ് വിട്ട് നൽകുമെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചതായി ബസ് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. അതേസമയം, എന്ത് പ്രതിസന്തി വന്നാലും സർവീസുമായി മുന്നോട്ട് പോകുമെന്നും റോബിൻ ഗിരീഷ് പറഞ്ഞു.
WE ONE KERALA
NM