റിയാദ് ഒഐസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ സത്താർ കായംകുളം (56) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം മുതൽ റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് അന്ത്യം. റിയാദിലെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു സത്താർ.റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ വൈസ് ചെയർമാനും പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക യുടെ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. എംഇഎസ് റിയാദ് ചാപ്റ്റർ സ്കോളർഷിപ്പ് വിംഗ് കൺവീനർ, കായകുളം പ്രവാസി അസോസിയേഷൻ (കൃപ) രക്ഷാധികാരി എന്നീ പദവികളും വഹിച്ചു വരികയായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്,. മക്കൾ : നജൂ (ഐടി എഞ്ചിനീയർ, ബംഗളുരു), നജ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി) റിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷമായി ജീവനക്കാരനാണ്.