ഒന്നര കിലോയോളം കഞ്ചാവുമായി അന്യസംസ്ഥാന പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി അൻവറാണ് കഞ്ചാവുമായി എറണാകുളം മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ മൂവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലുള്ള തര്‍ബിയത്ത് റോഡിന് സമീപമുള്ള താമസസ്ഥലത്ത് വച്ച് പ്രതി പിടിയിലായത്.കഞ്ചാവ് മൊത്തമായി എത്തിച്ച് ചില്ലറ വില്പന നടത്തിയിരുന്നയാളാണ് പിടിയിലായതെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന മൂവാറ്റുപുഴ നഗരത്തിലെ ചില യുവാക്കളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും, ഇവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എസ്ഐ വിഷ്ണു രാജ്, എസ്ഐ ജയന്‍ കെഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
WE ONE KERALA
NM