തൃശൂർ കോലഴി കൊട്ടാരം മൂകാംബിക ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് കവർച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ടാരവും ക്ഷേത്രം കൗണ്ടറും തകർത്ത നിലയിലാണ്. ഇരുപതിനായിരം രൂപയിലധികം നഷ്ടപ്പെട്ടതായാണ് സൂചന. വിയ്യൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
WE ONE KERALA
NM