കണ്ണൂർ : ബോർഡ്, ബാനർ, ഹോർഡിങ് തുടങ്ങിയവ തയ്യാറാക്കുമ്പോൾ അതിൽ പിവിസി ഫ്രീ, റീ സൈക്ലബിൾ ലോഗോ, പ്രിന്റിങ്ങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ സർട്ടിഫിക്കറ്റ് ക്യൂ ആർ കോഡ് എന്നിവ നിർബന്ധമായും പ്രിൻ്റ് ചെയ്തിരിക്കണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.ഇവയില്ലാതെയുള്ള ബോർഡുകൾ നിയമ വിരുദ്ധമായതിനാൽ സ്ഥാപിച്ചവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. പ്രിന്റ് ചെയ്യാനുളള മെറ്റീരിയൽ വിൽക്കുന്ന കടകൾ സ്റ്റോക്ക് ചെയ്തിരിക്കുന്ന മെറ്റീരിയലിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രം ക്യൂ ആർ കോഡ് രൂപത്തിൽ പ്രിന്റ് ചെയ്യണം. പേപ്പർ, കോട്ടൺ, പോളി എത്തിലിൻ എന്നിവയാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇക്കാര്യം പ്രിന്റർമാർ ഉറപ്പ് വരുത്തണം.അനുവദനീയ വസ്തുക്കളിൽ മാത്രമാണ് പ്രിന്റിങ്ങ് നടത്തുന്നതെന്നും ഉപയോഗ ശേഷം ബോർഡുകൾ തിരിച്ച് ഏൽപ്പിക്കേണ്ടത് ആണെന്നുമുള്ള ബോർഡ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന വേളയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ നിരോധിത വസ്തുകൾ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്നും അറിയിച്ചു
Thursday, 16 November 2023
Home
Unlabelled
നിയമവിരുദ്ധ ബോർഡുകൾ സ്ഥാപിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കും
നിയമവിരുദ്ധ ബോർഡുകൾ സ്ഥാപിച്ചവർക്ക് എതിരെ നടപടി സ്വീകരിക്കും
About We One Kerala
We One Kerala