യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണം കൊവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഐസിഎംആര്‍. കൊവിഡ് രോഗം, പാരമ്പര്യം, ജീവിത ശൈലി എന്നിവയാകാം പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട് .
യുവാക്കള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിതിരുന്നു. എന്നാല്‍ യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്‌സിന്‍ കാരണമാകുന്നില്ലെന്നും, വാക്‌സിന്‍ യുവാക്കള്‍ക്കിടയില്‍ മരണ സാധ്യത കുറക്കുന്നുവെന്നുമാണ് ഐ സി എം ആറിന്റെ പഠന റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിക്കുന്നത് പെട്ടെന്നുള്ള മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് ഐസി എം ആറിന്റെ പഠനത്തില്‍ പറയുന്നു.2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പെട്ടെന്നുള്ള മരണം സംഭവിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. രാജ്യത്തുടനീളമുള്ള 47 ഹോസ്പിറ്റലുകളിലായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡ് രോഗം,പാരമ്പര്യം, ജീവിത ശൈലി, അമിത മദ്യപാനം, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നത് എന്നിവയാകാം പെട്ടെന്നുള്ള മരണത്തിന് കാരണമെന്നാണ് ഐ സി എം ആറിന്റെ പഠനം വ്യക്തമാക്കുന്നത്. കോവിഡ് വാക്‌സിനേഷന്‍ മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മരണ സാധ്യത കുറച്ചുവെന്നും പഠന റിപ്പോര്‍ട്ട്.
we one kerala
sj