യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് നിര്‍മാണം; ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു; തെളിവുകള്‍ പൊലീസിന് കൈമാറും: എ എ റഹീം എംപി - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday, 17 November 2023

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി കാര്‍ഡ് നിര്‍മാണം; ഹാക്കര്‍മാരെ ഉപയോഗിച്ച് വോട്ട് അട്ടിമറിച്ചു; തെളിവുകള്‍ പൊലീസിന് കൈമാറും: എ എ റഹീം എംപി

 


യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എ എ റഹീം എംപി. യൂത്ത് കോണ്‍ഗ്രസിന്റെ ഈ നടപടി തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുമെന്നും ഇതിന് മുന്നേ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നോ എന്ന്പരിശോധിക്കണമെന്നും റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.ഹാക്കര്‍മാരുടെ സഹായവും യൂത്ത്‌കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ഹാക്കര്‍മാര്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തിട്ടുണ്ട്. ഒരു മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറം വളാഞ്ചേരി സ്വദേശി വഴിയാണ് സേവനം തേടിയത്. പ്രൊഫഷണല്‍ ഹാക്കര്‍മാരെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.

പാലക്കാടുള്ള മുന്‍ എംഎല്‍എയ്ക്കും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനും കുറ്റകൃത്യത്തില്‍ നേരിട്ട് ബന്ധമുണ്ട്. സുനില്‍ കനു ഗോലുവിന്റെ പങ്കും അന്വേഷണ സംഘം പരിശോധിക്കണമെന്ന് റഹീം എംപി പറഞ്ഞു. സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

WE ONE KERALA

SJ


Post Top Ad