രോഗികൾക്ക് ക്രൂരമർദ്ദനം, ആശുപത്രിക്ക് ചുറ്റും സൈനിക ടാങ്കുകൾ’, അൽ ശിഫ ആശുപത്രിയിലെ ഇസ്രയേൽ ആക്രമണം അതിഭീകരം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 15 November 2023

രോഗികൾക്ക് ക്രൂരമർദ്ദനം, ആശുപത്രിക്ക് ചുറ്റും സൈനിക ടാങ്കുകൾ’, അൽ ശിഫ ആശുപത്രിയിലെ ഇസ്രയേൽ ആക്രമണം അതിഭീകരം

 


പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം നിരവധി ജീവനുകൾ അപകടത്തിലാക്കി ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇസ്രയേൽ. മനുഷ്യത്വരഹിതമായ ഈ പിടിച്ചെടുക്കലിന് ഇവർ ചെയ്തതാകട്ടെ യുദ്ധസമാനമായ കോപ്പുകൂട്ടലും.എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ജീവനക്കാരൻ ഉ​മ​ർ സാ​കൂത്തിന്റെ വാക്കുകളാണ് അൽ ഷിഫയിലെ ഇസ്രയേൽ ഭീകരതയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നത്. ‘സൈനിക ടാങ്കുകളുമായാണ് അവർ ആശുപത്രിവളപ്പിലേക്ക് അതിക്രമിച്ചുകയറിയത്. എല്ലാ വശങ്ങളിൽനിന്നും വെ​ടി​യൊ​ച്ച കേൾക്കാ​മാ​യി​രു​ന്നു. എ​ല്ലാ​വ​രും കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് അവർ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ വി​ളി​ച്ചു​പറയുന്നുമുണ്ടായിരുന്നു. എത്ര പാവപ്പെട്ട രോഗികളെയാണ് അവർ ക്രൂരമായി മർദിച്ചത്. മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന ​സംഭരണശാലയടക്കം അവർ തകർത്തു. കുട്ടികളും സ്ത്രീകളും ഭയം മൂലം ഓടിപ്പോകുന്ന കാഴ്ചയടക്കം കാണാമായിരുന്നു’; അദ്ദേഹം ഭയത്തോടെ പറഞ്ഞുവൈദ്യുതി വിഛേദിച്ചും മറ്റുമുള്ള ഉ​പ​രോ​ധ​ത്തി​നും, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും വെ​ടി​വെ​പ്പിനും ശേഷമാണ് ഇ​സ്രാ​യേ​ൽ​ സേ​ന ആ​ശു​പ​ത്രിയി​ പിടിച്ചടക്കിയത്. ചൊ​വ്വാ​ഴ്ച രാ​ത്രിയോടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അവർ അകത്തുകയറിയത്. വെടിയുർതിർത്തും ആശുപത്രി മതിൽ തകർത്തും അവർ ഉള്ളിലേക്ക് ഇരച്ചുകയറി. നിരവധി പേരെ പിടികൂടി വിവസ്ത്രരാക്കുകയും അവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അൽ ഷിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയായിരുന്നു. ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി വൈദ്യുതിവിതരണവും ഇന്ധനവും നിലച്ച അവസ്ഥയിലായിരുന്നു അൽ ഷിഫ ആശുപത്രി. വൈദ്യുതി നിലച്ചതിന് പിന്നാലെ അൽ ഷിഫയിൽ മൂന്ന് നഴ്സുമാരും രണ്ടു നവജാതശിശുക്കളടക്കം 12 രോഗികളാണ് കൊല്ലപ്പെട്ടത്. അത്യാഹിതനിലയിൽ തുടരുന്നത് ആയിരങ്ങളാണ്.Post Top Ad