ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 November 2023

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്


 ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ രണ്ട് അൺക്യാപ്ഡ് ഓൾറൗണ്ടർമാർ ഇടം നേടി. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്നതാണ് പരമ്പര. സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ഡിസംബർ 3 നാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം.ഷെർഫെയ്ൻ റൂഥർഫോർഡും മാത്യു ഫോർഡുമാണ് ടീമിൽ ഇടംനേടിയ ഓൾറൗണ്ടർമാർ. ഷായ് ഹോപ് വീണ്ടും ടീമിനെ നയിക്കും. അൽസാരി ജോസഫാണ് പുതിയ വൈസ് ക്യാപ്റ്റൻ. പരിചയസമ്പന്നരായ വിക്കറ്റ് കീപ്പർ/ബാറ്റ്‌സ്മാൻ ഷെയ്ൻ ഡൗറിച്ച്, ഓപ്പണർ ജോൺ യോഹാൻസ് ഒട്ട്‌ലി എന്നിവർ ടീമിൽ തിരിച്ചെത്തി.

നിക്കോളാസ് പൂരനും ജേസൺ ഹോൾഡറും ഇല്ലാതെയാണ് വിൻഡീസ് ഇറങ്ങുന്നത്. പൂരൻ ടി20 ക്കും, ഹോൾഡർ ടെസ്റ്റ് ക്രിക്കറ്റിനും മുൻഗണന നൽകുന്നുവെന്ന കാരണം പറഞ്ഞാണ് ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഡിസംബർ 3, 6 തീയതികളിൽ ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. ഡിസംബർ 9 ന് ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിലാണ് അവസാന മത്സരം.

we one kerala

sj


Post Top Ad