യുവജനങ്ങളെ ബാധിക്കുന്ന സാമൂഹികവിപത്തുകൾക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കേരള സംസ്ഥാന യുവജന കമീഷൻ ഷോർട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.
യുവജനങ്ങളുടെ മാനസിക ആരോഗ്യവും ശാരീരികക്ഷമതയും വളർത്തും വിധമുള്ള പ്രമേയങ്ങൾ ഉൾകൊള്ളുന്നതും യുവതലമുറക്ക് ഇടയിൽ വർദ്ധിച്ച് വരുന്ന മദ്യപാന ആസക്തി, ലഹരി ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്ക് എതിരെ ജാഗ്രത ഉണർത്തുന്നതുമായ ഷോർട്ട് ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം പത്ത് മിനിറ്റിൽ കവിയരുത്.
മത്സരവിഭാഗത്തിലേക്ക് അയക്കുന്ന ഷോർട്ട് ഫിലിം പെൻഡ്രൈവിലാക്കി സംവിധായകന്റെ പൂർണ്ണ മേൽവിലാസം സഹിതം 2023 ഡിസംബർ 20ന് മുമ്പ് വികാസ് ഭവനിലുള്ള കമീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പിഎംജി, തിരുവനന്തപുരം -33) നേരിട്ടോ നൽകാവുന്നതാണ്.
വിവരങ്ങൾക്ക്: 0471-2308630
WE ONE KERALA
NM