ശ്രീകണ്ഠപുരം :ജനഹൃദയങ്ങള്‍ നവകേരളസദസ്സേറ്റെടുത്തുകൊണ്ട് ഇരിക്കൂര്‍ മണ്ഡലത്തില്‍ ആയിരങ്ങളുടെ വര്‍ണ്ണാഭമായ ഘോഷയാത്ര. ശനിയാഴ്ച്ച ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്താണ് ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ട് വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നത്. ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്ററിസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്ന് എത്തിയ ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ഗവര്‍മെന്റ് ജീവനക്കാര്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പുറമെ നൂറുകണക്കിന് ജനങ്ങളും അണിനിരന്നു. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും തെയ്യക്കോലങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഘോഷയാത്രയില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫാ. ജോസഫ് കാവനാടിയില്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ എസ് ഷിയാസ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്, എംടിഡിസി ചെയര്‍മാന്‍ പി വി ഗോപിനാഥ്, കെഎസ്എഫ്ഇ ഡയറക്ടര്‍ എം സി രാഘവന്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ എം കരുണാകരന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സജി കുറ്റിയാനിമറ്റം, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ രത്‌നകുമാരി, ശ്രീകണ്ഠപുരം മുനിസിപ്പല്‍ തല സംഘാടക സമിതി ചെയര്‍മാന്‍ കെ വി ഗീത, പഞ്ചായത്ത് പ്രസിഡന്റുമാരായ വിപി മോഹനന്‍, സാജു സേവ്യര്‍, കെ എസ് ചന്ദ്രശേഖരന്‍, മുനിസിപ്പല്‍ സെക്രട്ടറി കെ അഭിലാഷ്, കെ വത്സലന്‍, വി വി സേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ശ്രീകണ്ഠപുരം ബസ്സ്റ്റാന്റില്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി കുടുംബശ്രീ സി ഡി എസ് അവതരിപ്പിച്ച മെഗാതിരുവാതിരയും എസ് ഇ എസ് കോളേജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും അരങ്ങേറി