ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ; പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളം: മന്ത്രി ജി ആര്‍ അനില് - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 16 November 2023

ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ; പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളം: മന്ത്രി ജി ആര്‍ അനില്

 


ആലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യയെ സംബന്ധിച്ച് പ്രതിപക്ഷം പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പ്രതിപക്ഷ നേതാവും വി മുരളീധരനും പ്രചരിപ്പിച്ചത് പച്ചക്കള്ളമാണെന്നും അവര്‍ മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പിആര്‍എസ് കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ഇവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ മരിച്ച പ്രസാദിന് സിബില്‍ സ്‌കോര്‍ 800ന് മുകളിലാണ്. സത്യം മാധ്യമങ്ങള്‍ പുറത്തുവിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സംസ്ഥാനത്തിന് കേന്ദ്രം കൃത്യമായ സംഭരണ തുക നല്‍കുന്നില്ല. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് 790.82 കോടി ലഭിക്കാനുണ്ട്. ഇക്കാര്യം കൃത്യമായി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 34.3 കോടി രൂപയാണ് നെല്ല് സംഭരണത്തിന് കേന്ദ്രത്തില്‍ നിന്ന് അവസാനമായി കിട്ടിയത്. ബിജെപി നേതാക്കള്‍ കിട്ടിയ തുകയുടെ കണക്ക് മാത്രമാണ് പറയുന്നത്. ഓഡിറ്റ് നടത്താത്തതാണ് കുടിശ്ശിക ലഭിക്കാത്തതിന് കാരണം എന്ന വി മുരളീധരന്റെ വാദവും തെറ്റാണ്. ഓഡിറ്റ് കൃത്യമായി നടത്തുന്നുണ്ട്. സബ്സിഡി ഉള്‍പ്പെടെ 70 രൂപയോളം കര്‍ഷകന് ഒരു കിലോ നെല്ലിന് സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് കര്‍ഷകര്‍ നെല്‍ കൃഷിയില്‍ ഉറച്ചുനില്‍ക്കുന്നത്. നെല്ല് സംഭരണത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ഈ സീസണിലെ സംഭരണ തുക കൊടുത്ത് തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Post Top Ad