ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരവേ ആയിരങ്ങളാണ് ദിനംപ്രതി പലസ്‌തീനിൽ നിന്ന് പലായനം ചെയ്യുന്നത്. കാൽനടയായി 15,000 പേരോളം തെക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്‌തു. ഗാസയിലെ ആക്രമണങ്ങളും യുദ്ധവും രണ്ടാം മാസത്തേക്ക് കടക്കുമ്പോൾ കുട്ടികളടക്കം പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 പേർ കൊല്ലപ്പെട്ടു.തുർക്കി, ജോർദാൻ, ബൊളീവിയ എന്നീ രാജ്യങ്ങൾ അവരുടെ അംബാസ്സഡർമാരെ തിരിച്ചുവിളിക്കുകയും പല തുർക്കി സംഘടനകളും ഇസ്രയേൽ സൈനിക താവളത്തിലേക്ക് പ്രതിഷേധ യാത്ര നടത്തുകയും ചെയ്‌തു. ആറ് ലക്ഷത്തിൽപ്പരം ജനസംഖ്യയുണ്ടായിരുന്ന ഗാസയിൽ പകുതിയോളം കെട്ടിടങ്ങളും ഇപ്പോൾ തകർന്നടിഞ്ഞ അവസ്ഥയാണ്. സഹായങ്ങളെത്തിക്കാൻ പോയ 5 ട്രക്കുകൾക്ക് നേരെ ബോംബാക്രമണം ഉണ്ടായി.യു എൻ ആവശ്യപ്പെട്ടിട്ടും വെടിനിർത്തൽ പ്രഖ്യാപിക്കാൻ ബെഞ്ചമിൻ നെതന്യാഹു തയാറായില്ല. സഹായങ്ങളെത്തിക്കാൻ താത്കാലിക വെടിനിർത്താലാകാം എന്നാണ് തീരുമാനം. യുദ്ധം കഴിഞ്ഞാലും ഗാസ വിടില്ലെന്ന നിലപാടാണ് നിലവിൽ ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്.