തകഴിയിലെ കർഷക ആത്മഹത്യയും പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയാകുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

തകഴിയിലെ കർഷക ആത്മഹത്യയും പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടിയാകുന്നുസംസ്ഥാന സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്ക് തകഴിയിലെ കർഷക ആത്മഹത്യയും തിരിച്ചടിയാകുന്നു. സംസ്ഥാന സർക്കാർ നൽകിയ പിആർഎസ് വായ്പ തിരിച്ചടക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന പ്രചരണമാണ് ബിജെപി സംസ്ഥാന സർക്കാരിനെതിരെ അഴിച്ച് വിട്ടത്. എന്നാൽ പിആർഎസ് ലോൺ അല്ല മരണകാരണമെന്ന് തെളിവുകൾ നിരത്തി വകുപ്പ് മന്ത്രി വ്യക്തമാക്കിയതോടെ സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചവർ മാളത്തിൽ ഒളിച്ചു.സംസ്ഥാന സർക്കാർ കർഷകന്റ വായ്പ തിരിച്ചടക്കാതെ വന്നതോടെ പ്രസാദിന് ലോൺ നിഷേധിച്ചതെന്നാണ് ഒരുപറ്റം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിച്ചത്. എന്നാൽ മെല്ലെ സംഭരണ വകയിൽ 2019 ശേഷം 179 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള വിഹിതം ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ പിൻവാങ്ങിയത്. കേന്ദ്രം സംസ്ഥാനത്തിന് കുടിശിക നൽകാൻ ഉണ്ടെന്ന് അവരുടെ മന്ത്രിമാർ തന്നെ സമ്മതിച്ചതായി കഴിഞ്ഞദിവസം കൃഷി വകുപ്പ് മന്ത്രി വ്യക്തമാക്കി.ബിജെപി നേതാവ് കൂടിയായിട്ടുള്ള കർഷകന്റെ മരണം ആസൂത്രിതമായി സർക്കാരിനെതിരെ കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിയിൽ 3 മണിക്കൂറിനുള്ളിൽ അവിടെ നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളജിന്റെ റിപ്പോർട്ടുകൾ പ്രകാരം കൃത്യമായ ചികിത്സകനെ ലഭിച്ചിരുന്നു ഇത് മറച്ചുവച്ചുകൊണ്ടാണ് ബിജെപി ഇതിനെതിരെയും പ്രചരണം നടത്തിയത്അടുത്ത ദിവസം രാവിലെ കർഷകൻ മരണപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗവർണർ അടക്കമുള്ള ബിജെപിയുടെ സംസ്ഥാന ദേശീയ നേതാക്കൾ ആശുപത്രിയിൽ എത്തുകയും സർക്കാരിനെ കുറ്റപ്പെടുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിനുശേഷം ഈ കർഷകന്റെ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്ന് കൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തി.എന്നാൽ ഇതിനിടയിൽ കർഷകന്റെ സിബിൽ സ്കോർ താഴ്ന്നിട്ടില്ല, ലോൺലഭിക്കാത്തത് എന്ന കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സമരത്തിന് മുന്നിൽ നിന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് അടക്കം പിൻവാങ്ങേണ്ടി വന്നത്.

WE ONE KERALA

NMPost Top Ad