ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ് എം.പി. ഭിന്നശേഷി പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അവബോധം പ്രധാനമാണെന്നും ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ അത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഭിന്നശേഷി മേഖലയില്‍ ആശയക്കുഴപ്പം ഇതുവരെ പരിഹരിക്കാനായിട്ടില്ല. അവര്‍ക്ക് അര്‍ഹമായ അന്തസും ജോലിയും നല്‍കണം. അവര്‍ക്കായുള്ള പെന്‍ഷനിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.