ഗാസയ്ക്ക് മേൽ ഇസ്രയേൽ ആക്രമണം കനത്തുകൊണ്ടിരിക്കെ കണ്ണില്ലാത്ത ക്രൂരതകൾ കൂടുതലായി നടത്തിക്കൊണ്ടിരിക്കുകയാണ് ഇസ്രയേൽ. സാധാരണക്കാരനായ ഒരു പലസ്തീനിയുടെ മേൽ സൈനികവാഹനം കയറ്റി ചതച്ചരച്ചാണ് ഇസ്രയേൽ ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്2003ലെ അമേരിക്കൻ ആക്ടിവിസ്റ്റ് റേച്ചൽ കോറി വധത്തോട് സാമ്യമുള്ളതാണ് ഇപ്പോഴത്തെ സംഭവം. സുരക്ഷിത ഇടനാഴിയിലൂടെ നടന്നുപോകുകയായിരുന്ന സാധാരണക്കാരനെ വെടിവെച്ചിട്ട ശേഷം സൈനികവാഹനം കയറ്റിയരച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഭവത്തിന്റെ വീഡിയോ പലസ്തീൻ വാർത്താ ഏജൻസിയായ ഖുദ്സ് ന്യൂസ് നെറ്റ്‌വർക്ക് പുറത്തുവിട്ടു.2003ലെ അമേരിക്കൻ ആക്ടിവിസ്റ്റ് റേച്ചൽ കോറി വധത്തോട് സാമ്യമുള്ളതാണ് ഇപ്പോഴത്തെ സംഭവം. സുരക്ഷിത ഇടനാഴിയിലൂടെ നടന്നുപോകുകയായിരുന്ന സാധാരണക്കാരനെ വെടിവെച്ചിട്ട ശേഷം സൈനികവാഹനം കയറ്റിയരച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഭവത്തിന്റെ വീഡിയോ പലസ്തീൻ വാർത്താ ഏജൻസിയായ ഖുദ്സ് ന്യൂസ് നെറ്റ്‌വർക്ക് പുറത്തുവിട്ടു.യാതൊരു പ്രകോപനവുമില്ലാതെയാണ് സാധാരണക്കാരന് നേർക്ക് ഇസ്രയേൽ സൈന്യം വെടിയുതിർക്കുന്നതും വാഹനം കയറ്റുന്നതും. യുദ്ധം തുടങ്ങിയ ശേഷം ഇത്തരം നിരവധി സംഭവങ്ങളാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നിരപരാധികളായ ഫലസ്തീനികളെ കൊന്ന ശേഷം അവരുടെ മൃതദേഹം വികൃതമാക്കുക, അവരെ റോഡിലൂടെ വലിച്ചിഴയ്ക്കുക തുടങ്ങിയ പല സംഭവങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
WE ONE KERALA
NM