പുൽപള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ മുൻ കെ.പി.സി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഇഡി അറസ്റ്റിൽ. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. ബാങ്ക് മുൻ പ്രസിഡന്റാണ് കെകെ എബ്രഹാം. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എപബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇഡി ഓഫീസിൽ തിരികെ എത്തിച്ചിരുന്നു.എബ്രഹാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു എന്നും ഇഡി കണ്ടെത്തിയിരുന്നുപുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്ത കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാൽ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. ഇതോടെ കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു. കെ കെ എബ്രഹാം ഉൾപ്പെടെ നാലോളം പേരുടെ പേരുവിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.ഏകദേശം എട്ടു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. 10 പേരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.
Wednesday 8 November 2023
Home
Unlabelled
വയനാട് പുൽപ്പള്ളി ബാങ്ക് ക്രമക്കേട്; കെ കെ എബ്രഹാം ഇഡി അറസ്റ്റിൽ
വയനാട് പുൽപ്പള്ളി ബാങ്ക് ക്രമക്കേട്; കെ കെ എബ്രഹാം ഇഡി അറസ്റ്റിൽ
About We One Kerala
We One Kerala