ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തില്‍ ഓസീസിന് ടോസ്. ഇന്ത്യയ്ക്ക് ബാറ്റിംഗ്. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ കാണികള്‍ തടിച്ചു കൂടിയിരിക്കുകയാണ്. നീലപടയെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞ് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.
ടൂർണമെന്റിൽ കളിച്ച പത്ത് മത്സരങ്ങളിലും മിന്നുന്ന വിജയുമായാണ് ഇന്ത്യ ഫൈനൽ മത്സരത്തിലേക്കടുക്കുന്നത്. തങ്ങൾ നേരത്തേയും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്നും മികച്ച രീതിയിലാണ് ടീം മുന്നേറുന്നതെന്നുമുള്ള ആത്മവിശ്വാസം ഓസീസ് ക്യാപ്റ്റന്റെ വാക്കുകളിലുണ്ട്. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയം നേടാനായതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.