കലോത്സവങ്ങൾ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകം; സജീവ് ജോസഫ് എം.എൽ.എ. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday, 13 November 2023

കലോത്സവങ്ങൾ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകം; സജീവ് ജോസഫ് എം.എൽ.എ.


ശ്രീകണ്ഠപുരം: സ്കൂൾ കലോത്സവങ്ങൾ നമ്മുടെ നാടിന്റെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമാണെന്ന് സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവം നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിന് കലോത്സവങ്ങൾ സഹായിക്കുന്നു. കലോത്സവത്തിൽ പങ്കെടുക്കുക എന്നത് ഓരോ വിദ്യാർഥിക്കും അഭിമാനകരമായ അനുഭവമാണ്. കലോത്സവങ്ങൾ രക്ഷിതാക്കളുടെ മത്സരമല്ല, വിദ്യാർഥികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനുള്ള വേദികളാണെന്നും സജീവ് ജോസഫ് പറഞ്ഞു. ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു. ഫാ.മാത്യു ഓലിക്കൽ ആമുഖപ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ സിബി ഫ്രാൻസിസ്, ജോ. കൺവീനർ ബിജു കുറുമുട്ടം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.എസ്.ലിസി, ഏരുവേശി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് മധു തൊട്ടിയിൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സോജൻ കാരാമയിൽ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ഷൈബി, ഷൈല ജോയ്, മോഹനൻ മൂത്തേടത്ത്, പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ സഖറിയാസ്, പൗളിൻ തോമസ്, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, കെ.വി. കമലാക്ഷി, എം.ഡി.രാധാമണി, അബ്രഹാം കാവനാടിയിൽ,അനില ജെയിൻ, ജോയി ജോൺ, ബി.പി.സി. ടി.വി.ഒ.സുനിൽകുമാർ, ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, കെ.റീന, എം.ജെ.ജോർജ്, അരവിന്ദ് സജി, കെ.പി.ശിവപ്രസാദ്, കെ.പി. വേണുഗോപാലൻ, അബ്ദുൽ സലീം, കെ.പി.ഷറഫുദ്ദീൻ വി. രാധാകൃഷ്ണൻ, എ.പ്രേമരാജൻ, ലിന്റു രാജൻ, റിജോ ചാക്കോ, എസ്.കെ. രാധാകൃഷ്ണൻ, കെ.വി.ശ്രീജിത്ത്, സുനിൽ കുര്യാക്കോസ്, തോമസ് ചെറിയാൻ, ജോസ് അഗസ്റ്റിൻ, സൈജു ഇലവുങ്കൽ, ലൈസൻ മാവുങ്കൽ, ജെസ്സി വലിയവീട്ടിൽ, ജിഷ സതീഷ്, ആർദ്ര മരിയ ഡാനിഷ്, ജോനാഥ് ജോസ് സുനിൽ എന്നിവർ പ്രസംഗിച്ചു.

WE ONE KERALA
AJ



Post Top Ad