അനിശ്ചിതകാല സമരം പിൻവലിച്ചേക്കും? സ്വകാര്യ ബസ് ഉടമകളെ സർക്കാർ ചർച്ചക്ക് വിളിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 9 November 2023

അനിശ്ചിതകാല സമരം പിൻവലിച്ചേക്കും? സ്വകാര്യ ബസ് ഉടമകളെ സർക്കാർ ചർച്ചക്ക് വിളിച്ചു


 തിരുവനന്തപുരം: ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ചക്ക് വിളിച്ചതായി സ്വകാര്യ ബസ് ഉടമകള്‍. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചര്‍ച്ച. ഈ മാസം 21 മുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് സംസ്ഥാനത്തെ ബസ് ഉടമകളുടെ തീരുമാനം.ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുളളതായി ബസ് ഉടമകള്‍ പറഞ്ഞു. തങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിദ്യാര്‍ത്ഥി കണ്‍സെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്നും ബസ് ഉടമകൾ പറഞ്ഞു. കഴിഞ്ഞ മാസം 31ന് സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.സ്വകാര്യ ബസ് സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു നേരത്തെ രംഗത്തുവന്നിരുന്നു. അനാവശ്യ സമരമെന്നും സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ട് മടക്കുമെന്ന് കരുതരുത് എന്നുമാണ് മന്ത്രി പറഞ്ഞത്. ബസുകളിൽ ക്യാമറയും, സീറ്റ് ബെൽറ്റും സ്ഥാപിക്കാൻ ആവശ്യത്തിന് സമയം നൽകി. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചിട്ടില്ല. നിയമം നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിനെ എതിർക്കുന്നത് നീതികരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.സ്വകാര്യ ബസ് ഉടമ സംയുക്ത സമിതിയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം. ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങ‌ളാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്.

Post Top Ad