കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ആരംഭിച്ച നവകേരള സദസ് തുറന്നത് പുതുചരിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസത്തിനൊപ്പം ജനങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് അവിടെയുണ്ടായ ജനപങ്കാളിത്വം തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ രണ്ടാം ദിനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഒരേ മനസോടെ ഒത്തുചേര്‍ന്നു. നാടിന്റെ വികസനത്തിനും പുരോഗതിക്കും സര്‍ക്കാരിനൊപ്പം തങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2016 മുതല്‍ കേരളം കൈവരിച്ച സമഗ്ര വികസനത്തിന്റെയും മുന്നേറ്റത്തിന്റെയും പുരോഗതി കൂടുതല്‍ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഉറച്ച പിന്തുണയാണ് ജനങ്ങള്‍ നല്‍കിയതെന്നും മുഖ്യമന്ത്രി.വലിയ വെല്ലുവിളിയാണ് സംസ്ഥാനം നേരിടുന്നത്. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന വിധമുള്ള കേന്ദ്ര നയങ്ങളും അവ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കേരളം നേരിടുകയാണ്. നാടിന്റെ നന്മയ്ക്കായി ആ നയങ്ങള്‍ക്കെതിരെ സ്വഭാവികമായും പ്രതിപക്ഷം ചേരേണ്ടതാണ്. എന്നാല്‍ ഇങ്ങനെയൊരവസരം നന്നായെന്നു കരുതി സര്‍ക്കാരിന്റെ ജനകീയതയെ തകര്‍ക്കാനുള്ള ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്നും സത്യം മറച്ചു വയ്ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
WE ONE KERALA
NM