തിരുവനന്തപുരം: കാറുകൾ അടക്കം ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റ് ഫീസ് വർധിപ്പിച്ച് ഗതാഗതവകുപ്പിന്റെ കരട് വിജ്ഞാപനം. കാറുകളുടെ പെർമിറ്റ് ഫീസ് 760 രൂപയിൽനിന്ന് 1000 ആയാണ് വർധിക്കുക.14 മുതൽ 21 സീറ്റുകൾവരെ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് 2800 രൂപയായിരുന്നത് 4500 രൂപയായി ഉയരും. 21 സീറ്റിന് മുകളിലുള്ളവയുടേത് 5250 രൂപയായാണ് വർധിപ്പിച്ചത്. 3960 രൂപയാണ് നിലവിൽ. ഇടത്തരം ഗുഡ്സ് വാഹനങ്ങളുടേത് (എൽ.ജി.വി) 1170 രൂപയിൽനിന്ന് 1500 ആയി വർധിക്കും. എൽ.ജി.വിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് 2250 രൂപയായും. നിലവിൽ ഇത്തരം വാഹനങ്ങൾക്ക് 1870 രൂപയാണ് പെർമിറ്റിനായി നൽകേണ്ടത്.സ്വകാര്യ ബസുകളുടെ നിലവിലെ പെർമിറ്റ് ഫീസ് 5900 രൂപയാണ്. ഇത് 8250 ആയാണ് വർധിക്കുക. സ്വകാര്യബസുകളുടെ താൽക്കാലിക പെർമിറ്റ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്.
WE ONE KERALA
NM