ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരത്തുകയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് സസ്പൻഡ് ചെയ്തത്. ഹസീന മുനീറും ഭർത്താവും 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപണം. വിവാദമായതോടെ 70,000 രൂപ തിരികെ നൽകി. ബാക്കി 50,000 രൂപ ഡിസംബർ 20നകം തിരിച്ചുകൊടുക്കുമെന്ന് കുടുംബത്തിന് എഴുതി ഒപ്പിട്ടുനൽകി. പണം തട്ടിയെടുത്ത വിവരം പഞ്ചായത്ത് അധികൃതരോടും മറ്റ് ജനപ്രതിനിധികളോടും ഒരുമാസംമുമ്പ് കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. കുട്ടി കൊല്ലപ്പെട്ടശേഷം കുടുംബം വീടുമാറിയിരുന്നു. ഇതിനുൾപ്പെടെ ചെലവായെന്നുപറഞ്ഞാണ് കോൺഗ്രസ് നേതാവും ഭർത്താവും പണം വാങ്ങിയത്. എന്നാൽ, കുട്ടി കൊല്ലപ്പെട്ടശേഷം രൂപീകരിച്ച ജനകീയ കമ്മിറ്റിയും സിപിഐ എം പ്രവർത്തകരും തായിക്കാട്ടുകര സഹകരണ ബാങ്കും പഞ്ചായത്ത് പ്രസിഡന്റും ചേർന്നാണ് ഗൃഹോപകരണങ്ങളും കുടുംബത്തിന് ആവശ്യമായ മറ്റു വസ്തുക്കളും വാങ്ങി നൽകിയത്.