മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ അജിത് പവാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്ന വെളിപ്പെടുത്തലുമായി മന്ത്രി ധര്‍മറാവുബാബാ അത്രം. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ അജിത് പവാര്‍ വിഭാഗത്തിന്റെ ശക്തി വര്‍ദ്ധിച്ചതായും ഈയടുത്തായി നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ ശക്തി അവര്‍ തെളിയിച്ചതായും മന്ത്രി അഭിപ്രായപ്പെടുന്നു.നാളുകളായി അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന് ഞാന്‍ പറയുന്നുണ്ട്. അത് ഉടന്‍ സംഭവിക്കും.’- സംസ്ഥാന ഭക്ഷ്യസുരക്ഷാ മന്ത്രി പറഞ്ഞു.അജിത് പവാറും ധര്‍മറാവുംബാബ ഉള്‍പ്പെടെ എട്ടു എംഎല്‍എമാരും ഇക്കഴിഞ്ഞ ജൂലായ രണ്ടിനാണ് ഏക്‌നാഥ് ഷിന്‍ഡേ സര്‍ക്കാരിന്റെ ഭാഗമായത്.
WE ONE KERALA
NM