പുൽപ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു. മുള്ളന്‍കൊല്ലി എപിജെ നഗര്‍ കോളനിയിലെ അമ്മിണിയാണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകനെ ബിജുവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മകനെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്ന അമ്മയെ കാണുന്നത്.
പുലര്‍ച്ചെ രണ്ടരയോടെയാണ് അമ്മിണിക്ക് സുഖമില്ലെന്ന് പറഞ്ഞ് ബാബു മകൻ ബിജുവിന് ഫോൺ ചെയ്യുന്നത്. അമ്മയ്ക്ക് സുഖമില്ലെന്നും എത്രയും വേഗം എത്തണമെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ബാബു മകനോട് പറഞ്ഞു. ഉടനെ തന്നെ ബിജു താമസ സ്ഥലത്ത് നിന്നും തിരിച്ചു. വീട്ടിലെത്തിയ ബിജു കാണുന്നത് അമ്മ മരിച്ച് കിടക്കുന്നതാണ്. കഴിഞ്ഞ രാത്രി അമ്മിണിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
we one kerala
sj