രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ്രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ്. ഈടില്ലാത്ത വ്യക്തിഗത വായ്പകളിൽ 23% വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തത്തിലുള്ള വായ്പാ വളർച്ച 12–14% വരെയായിരിക്കുമ്പോഴാണ് വ്യക്തിഗത വായ്പകൾ 23% വളർച്ച രേഖപ്പെടുത്തിയത്.ക്രെഡിറ്റ് കാർഡ് വായ്പകളിൽ 30ശതമാനം വർധനവും രേഖപ്പെടുത്തി.സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾക്ക് ഏറെ ഭീഷണി ഉണ്ടാക്കുന്നത് ഈടില്ലാത്ത വായ്പകളാണ്. ക്രെഡിറ്റ് കാർഡ് വായ്പകൾ മാത്രം ആകെ 2.17 ലക്ഷം കോടിയോളം രൂപയാണ്. ഈടില്ലാത്ത വ്യക്തിഗത വായ്പകൾ ആകെ 12 ലക്ഷം കോടിയിലേറെ വരും. കഴിഞ്ഞ വർഷം 26.8 ശതമാനമായിരുന്ന ക്രെഡിറ്റ് കാർഡ് വായ്പകളുടെ വളർച്ചയാണ് ഇത്തവണ 30 ശതമാനമായത്.നിലവിലെ കണക്കുകൾ പ്രകാരം ഈടില്ലാ വായ്പകൾ ബാങ്കുകളുടെ ആകെ വായ്പയുടെ 10–15 ശതമാനമാണ്.ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത മൂലധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐ പറയുന്നത്. കഴിഞ്ഞ ദിവസം ഇത്തരം വായ്പകളുടെ ലഭ്യത കുറയ്ക്കുന്നതിനായി അവയുടെ മൂലധന പര്യാപ്തതാ തോത് ആർബിഐ കൂട്ടിയിരുന്നു.കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലേറെ ഇടിഞ്ഞതും വ്യക്തിഗത വായ്പകളിലും ക്രെഡിറ്റ് കാർഡ് വായ്പകളിലും നിയന്ത്രണമേണേർപ്പെടുത്താനുള്ള തീരുമാനത്തെ തുടർന്നാണ്. ഇത് ബാങ്കിങ്, എൻബിഎഫ്സി ഓഹരികളെ ബാധിച്ചു


WE ONE KERALA

NM
Post Top Ad