കര്‍ണാടക ഉഡുപ്പിയില്‍ അമ്മയെയും മൂന്ന് മക്കളെയും പട്ടാപ്പകല്‍ കുത്തിക്കൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതനാണ് കൂട്ടക്കൊലപാതകം നടത്തിയത്. അന്വേഷണത്തിനായി അഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കെമ്മണ്ണു ഹംപന്‍ കട്ടയിലെ ഹസീന, മക്കളായ അഫ്നാന്‍, ഐനാസ്, അസീം എന്നിവരാണ് അജ്ഞാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. മാസ്‌ക് ധരിച്ചെത്തിയ പ്രതി അതിക്രമിച്ച് വീട്ടില്‍ കയറി 4 പേരെ കുത്തി വീഴ്ത്തി. ഈ സമയം വീടിന് പുറത്ത് കളിക്കാന്‍ പോയ അസീം ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വന്നു. അസിമിനെയും കുത്തി വീഴ്ത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഹസീനയുടെ ഭര്‍തൃ മാതാവ് ഹാജിറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തകട്ടെയില്‍ നിന്നും ഓട്ടോറിക്ഷയിലാണ് പ്രതി സ്ഥലത്തെത്തിയത്. 15 മിനിട്ടിന് ശേഷം അതേ ഓട്ടോറിക്ഷയില്‍ സന്തകട്ടെയില്‍ മടങ്ങിയെത്തിയതായി ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞു. സിസി ടിവിയില്‍ നിന്ന് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. കൊല്ലപ്പെട്ട അഫ്‌നാന്‍ എയര്‍ ഇന്ത്യ ജീവനക്കാരനാണ്. ഐനാസ് ലോജിസ്റ്റിക്‌സ് കോളജ് വിദ്യാര്‍ഥിയാണ്. അസീം ഉഡുപ്പി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ സംഭവ സ്ഥലത്തെത്തി. അന്വേഷണത്തിനായി 5 പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
WE ONE KERALA
NM