മണിപ്പൂരിലെ ഭരണകൂട മേൽനോട്ടത്തിലുള്ള വംശഹത്യ അവസാനിപ്പിക്കുക; പുരോഗമന കലാസാഹിത്യ സംഘം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

മണിപ്പൂരിലെ ഭരണകൂട മേൽനോട്ടത്തിലുള്ള വംശഹത്യ അവസാനിപ്പിക്കുക; പുരോഗമന കലാസാഹിത്യ സംഘം

 


വംശഹത്യ അവസാനിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മണിപ്പൂർ വിഷയത്തെ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചു. മാധ്യമപ്രവർത്തകനും ഏഷ്യൻ കോളജ് ഓഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ ഉദ്‌ഘാടനം നിർവഹിച്ചു. സൈനിക വ്യാവസായിക സമുച്ചയത്തിന്റെ വിപുലീകരണത്തിനുവേണ്ടിയാണ് സാമ്രാജിത്വ ശക്തികളുടെ ശ്രമമെന്നും അതിനുവേണ്ടിയാണ് യുദ്ധപരിസരം ലോകത്ത് സജീവമാക്കി നിലനിറുത്തുന്നതെന്നും ഉദ്‌ഘാടനപ്രസംഗത്തിൽ ശശികുമാർ പറഞ്ഞു.കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഡി കെ മുരളി എംഎൽഎ, ഐ ബി സതീഷ് എംഎൽഎ, ജി സ്റ്റീഫൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. വി എൻ മുരളി, എം കെ മനോഹരൻ, എ ജി ഒലീന, പി എൻ സരസമ്മ, എ ഗോകുലേന്ദ്രൻ, കെ ഗിരി, ഡി സുരേഷ്കുമാർ, എസ് രാജശേഖരൻ, പി എസ് ശ്രീകല, വിനോദ് വൈശാഖി, മംഗലയ്ക്കൽ ശശി തുടങ്ങിയവർ പങ്കെടുത്തു.. എസ് രാഹുൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ സംഘടനാ റിപ്പോർട്ടും സി അശോകൻ പ്രവർത്തന റിപ്പോർട്ടും വിതുര ശിവനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി എസ് രാഹുലിനെയും പ്രസിഡന്റായി കെ ജി സൂരജിനെയും സമ്മേളനം തെരഞ്ഞെടുത്തു. ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ ജില്ലാ കമ്മിറ്റി ട്രെഷററായി ചുമതലയേറ്റു.

WE ONE KERALA

NMPost Top Ad