മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം;ശബരിമല നട നാളെ തുറക്കും, ഒരുക്കങ്ങൾ പൂര്‍ത്തിയായി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 November 2023

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം;ശബരിമല നട നാളെ തുറക്കും, ഒരുക്കങ്ങൾ പൂര്‍ത്തിയായി.



മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഇന്ന് പമ്പയിലെത്തും.ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ. ഇതിനിടെ, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമാണ് കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌കും തുടങ്ങിയത്.17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്‍റെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല. നിലയ്ക്കൽ കുടിവെള്ളം പദ്ധതിയും എങ്ങും എത്താത്തിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും.



Post Top Ad