ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 19 November 2023

ഇന്ത്യയിലേക്ക് വന്ന കപ്പല്‍ ഹൈജാക്ക് ചെയ്ത് ഹൂതി വിമതര്‍



തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പല്‍ ചെങ്കടലില്‍ ഹൈജാക്ക് ചെയ്ത് യമനിലെ ഹൂതി വിമതര്‍. വിവിധ രാജ്യങ്ങളിലെ 25ഓളം പൗരന്മാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. അതേ തങ്ങള്‍ ഇസ്രയേല്‍ കപ്പലാണ് തട്ടിയെടുത്തതെന്നാണ് ഹൂതിതള്‍ അറിയിച്ചത്. ഇത് ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം ഗ്യാലക്‌സി ലീഡര്‍ എന്ന കപ്പലില്‍ ഇന്ത്യക്കാരാരുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഒരു ജപ്പാന്‍ കമ്പനിയാണ് ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്. ഉക്രൈയ്ന്‍, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്.ബഹാമന്‍ പതാകയുമായി ബ്രീട്ടീഷ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന്റെ പകുതി അവകാശം ഇസ്രായേലി ടൈക്കൂണ്‍ അബ്രഹാം ഉങ്കാറിനുണ്ടെന്നും വിവരമുണ്ട്. ഒരു ജപ്പാനീസ് കമ്പനിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് ഈ കപ്പല്‍.ഇസ്രായേലിനു മുന്നറിയിപ്പുമായി ഹൂതികള്‍ രംഗത്തെത്തിയിരുന്നു. മുഴുവന്‍ ഇസ്രായേല്‍ കപ്പലുകളും ആക്രമിക്കുമെന്ന് യമനിലെ ഹൂതി വിഭാഗത്തിന്റെ വക്താവ് യഹ്യ സരീഅ മുന്നറിയിപ്പ് നല്‍കയത്ി. ഹൂതി ടെലഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഭീഷണി.ഇസ്രായേല്‍ ഉടമസ്ഥതയിലുള്ളതോ ഇസ്രായേന്‍ നേരിട്ട് നടത്തുന്നതോ ആയ കപ്പിനുനേരെ ആക്രമണമുണ്ടാകും. ഇസ്രായേല്‍ പതാക വച്ച കപ്പലുകളെയും വെറുതെവിടില്ലെന്നും മുന്നറിയിപ്പുണ്ട്. ഈ കപ്പലുകളില്‍ ജോലി ചെയ്യുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഹൂതി വക്താവ് ആഹ്വനവും നല്‍കിയിട്ടുണ്ട്.

WE ONE KERALA

NM



Post Top Ad