തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടന്ന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മന്ത്രിയും അനുയായികളും. ബിആര്‍എസ് നേതാവും മന്ത്രിയുമായ കെ.ടി രാമറാവുവിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ് നിസാമാബാദിലെ പരിപാടിക്കിടെ അപകടം സംഭവിച്ചത്. വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടയില്‍ ഡ്രൈവര്‍ അപ്രതീക്ഷിതമായ സഡന്‍ ബ്രേക്ക് ഇട്ടതിന് പിന്നാലെ മുകളില്‍ നില്‍ക്കുകയായിരുന്നു മന്ത്രിയും അനുയായികളും താഴേക്ക് വീഴുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.വാഹനത്തിന്റെ മുകളില്‍ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തില്‍ നിന്നും ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. വീഴാതിരിക്കാന്‍ കമ്പി കൊണ്ടുള്ള സംരക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ മുന്നിലെ വണ്ടി കണ്ട് ഡ്രൈവര്‍ ബ്രേക്ക് പിടിച്ചതിനെ തുടര്‍ന്ന് സംരക്ഷണ വേലിയും തകര്‍ന്നാണ് മന്ത്രി അടക്കമുള്ളവര്‍ താഴെ വീണത്. കെ.ടി രാമറാവും റോഡിലേക്ക് വീണില്ല. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബിആര്‍എസ് നേതാവും രാജ്യസഭ എംപിയുമായ സുരേഷ് റെഡ്ഢി റോഡിലേക്ക് വീണു.