യുനെസ്കോയുടെ ലോക പൈതൃകപദവി ലഭിച്ചതിനോടനുബന്ധിച്ച് ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ഫലകം നീക്കം ചെയ്യും. ഫലകത്തിൽനിന്ന് രവീന്ദ്രനാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ചാന്‍സലറായ പ്രധാനമന്ത്രിയുടേയും മുന്‍ വൈസ് ചാന്‍സിലറുടേയും പേരുകള്‍ മാത്രം കൊത്തിയാണ് ഫലകം സ്ഥാപിച്ചത്. ടാഗോറിന്റെ പേര് മാത്രമുള്ള ഫലകമാകും പുതുതായി സ്ഥാപിക്കുക. ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ ആക്‌ടിങ് വൈസ് ചാന്‍സിലറെ അറിയിച്ചു. പുതിയ ഫലകത്തിന്റെ രൂപ കൽപ്പന തയ്യറായതായി വിസിയുടെ ചുമതല വഹിക്കുന്ന സഞ്‌ജയ് കുമാര്‍ മല്ലിക്ക് അറിയിച്ചു. സെപ്‌തംബർ 17ന് ആണ് വിശ്വഭാരതിക്ക് യുനെസ്കോ പൈതൃക പദവി ലഭിച്ചത്. അന്ന് വൈസ് ചാന്‍സിലര്‍ ആയിരുന്ന വിദ്യുത് ചക്രവര്‍ത്തിയാണ് ടാഗോറിനെ ഒഴിവാക്കി തന്റേയും പ്രധാനമന്ത്രിയുടേയും പേരുകള്‍ മാത്രം ഉള്‍പ്പെടുത്തി ഫലകം സ്ഥാപിച്ചത്. അതിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും ഉയര്‍ന്നത്. വിശ്വഭാരതിയുടെ പവിത്രതക്ക് കളങ്കം ചാര്‍ത്തുന്ന വിവാദമായ പല തീരുമാനങ്ങളും കൈകൊണ്ട വിദ്യുത് ചക്രവര്‍ത്തി വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഏകപക്ഷീയമായി ഫലകത്തിൽ തന്റെ പേര് ചേര്‍ത്ത് പ്രശസ്‌തി നേടാന്‍ ശ്രമിച്ചത്.