മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭയും ജൈവ ,അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണം സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടിയു നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 November 2023

മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭയും ജൈവ ,അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണം സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടിയു നടത്തി. മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഹരിതസഭയും ജൈവ ,അജൈവ മാലിന്യങ്ങളുടെ സംസ്ക്കരണം സംബന്ധിച്ചുള്ള ബോധവത്ക്കരണ പരിപാടിയു നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സോയ യുടെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ ശ്രീലത ഉദ്ഘാടനം ചെയ്തു. ഹരിത സഭയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും വൈസ് ചെയർമാൻ പി പി ഉസ്മാൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ ,കെ.സുരേഷ്, ടി.കെ. ഫസീല  സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ,ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി, ഹെൽത്ത് ഇൻസ്പെക്ടർ അബുബക്കർ സിദ്ധീഖ് എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, അധ്യാപകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചികരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് മുന്നോടിയായി എല്ലാവരും ശുചിത്വ പ്രതിഞ്ജ ചൊല്ലി.ചർച്ചയിൽ മാലിന്യ സംസ്ക്കരണവുമായി ഉയർന്ന് വന്ന ക്രിയാത്മക  നിർദ്ദേശങ്ങൾ അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ ഹരിതസഭ മുമ്പാകെ പ്രഖ്യാപിച്ചു.


Post Top Ad