അധ്യാപകൻ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരം എൻഐഎ സംഘത്തിന് ലഭിച്ചതായി സൂചന. എൻഐഎ കസ്റ്റഡിയിലുള്ള സവാദിന്റെ റിമാൻഡ് ഫെബ്രുവരി 16 വരെ നീട്ടി. സവാദിനെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നൽകും.എൻഐഎ ചോദ്യം ചെയ്യലിൽ സവാദ് തന്നെയാണ് ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇവരെ വൈകാതെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. എൻഐഎ കസ്റ്റഡിയിൽ ആയിരുന്ന സവാദിന്റെ റിമാൻഡ് ഫെബ് 16 വരെ നീട്ടിയിട്ടുണ്ട്. സവാദിനെ സുരക്ഷ പരിഗണിച്ച് എറണാകുളം സബ് ജയിലിൽ നിന്ന് കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. ഇയാൾ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.എറണാകുളം സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രൊഫസർ ടി ജെ ജോസഫ് പ്രതിയെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നുഅതേസമയം, മജിസ്‌ട്രേറ്റ് സമർപ്പിച്ച തിരിച്ചറിയൽ പരേഡ് റിപ്പോർട്ടിന് വേണ്ടി എൻഐഎ കലൂരിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സവാദിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻ ഐ എ കസ്റ്റഡി അപേക്ഷ ഉടൻ സമർപ്പിക്കും