രാമനാട്ടുകര (കോഴിക്കോട്): പരേതരായ മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ വി.എം. കൊറാത്തിന്റെയും കളവൂർ ഇല്ലത്ത് പത്മിനിയുടെയും മകൾ ഉഷാ കൃഷ്ണകുമാർ (64) ഫാറൂഖ് കോളേജ് ‘അഭിരാമം’ വീട്ടിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (10-02-2024-ശനി) ഉച്ചയ്ക്ക് രണ്ടിന് മാങ്കാവ് ശ്മശാനത്തിൽ.ഭർത്താവ്: ആയില്യത്ത് കൃഷ്ണകുമാർ.
മക്കൾ: ശ്രീകാന്ത് (സീനിയർ സെയിൽസ് എൻജിനിയർ ഹൈ വിഷൻ, കാനഡ), നിശാന്ത് (സീനിയർ പാർട്ണർ, വൈസ് എഡ്ജ് പാർട്ണേഴ്സ്, ബെംഗളൂരു). മരുമക്കൾ: ഹെലൻ, രൂപ. സഹോദരൻ: കെ.ഐ. ഹരീന്ദ്രനാഥ് (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്).