ഡോക്ടർസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി
പയ്യാവൂരിലെ ജനകീയ ഡോക്ടർക്ക് ലയൺസ് ക്ലബ്ബിന്റെ ആദരം.
പതിനഞ്ചു വർഷത്തിൽ ഏറെയായി പയ്യാവൂർ ബൈപ്പാസ് റോഡിലുള്ള ശ്രീകൃഷ്ണ പോളി ക്ലിനിക്കിൽ സ്തുതിയർഹമായ സേവനം അനുഷ്ഠിക്കുന്ന ജനകീയ ഡോക്ടർ Dr: DINESH.L.SUVARNA യെ പയ്യാവൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോയ് തോമസിന്റെ നേതൃത്വത്തിൽ ആദരിച്ചു
, ദിനേശ് ഡോക്ടറിനെ ആദരിക്കുന്ന ചടങ്ങിൽ പയ്യാവൂർ ലയൺസ് ക്ലബ് സെക്രെട്ടറി മോഹനൻ. പി, പയ്യാവൂർ ലയൺസ് ക്ലബ് ട്രഷറർ സജി. സി, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നിജോൺ ചേരിക്കത്തടം,IPP പ്രദീപ്, ചാർട്ടർ പ്രസിഡന്റ് ജോണി തെക്കേടം, പയ്യാവൂർ ലയൺസ് ക്ലബ് മെമ്പർമാരായ ജോസ് തുടിയംപ്ലാക്കൽ, ജോബിൻ കുടകപ്പള്ളി, പത്മനാഭൻ എം സി എന്നിവർ പങ്കെടുത്തു.