ശിവപുരത്ത് താമസിക്കുന്ന കെ.തൻഷീറയെയും ഭർത്താവ് വി.അജ്മലിനെയുമാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. അജ്മലിന്റെ സഹോദരി അസ്മിതക്കും വെട്ടേറ്റു. സംഭവത്തിൽ അസ്‌ലമിനെതിരെ മാലൂർ പോലീസിൽ പരാതി നൽകി.
ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. മട്ടന്നൂർ ശിവപുരത്തെ അസ്‌ലം അയൽക്കാരനും ബന്ധുവുമായ അജ്മലിന്റെ വീട്ടിൽ കയറി അക്രമം നടത്തുകയായിരുന്നു. ഇരു വീട്ടുകാരും തമ്മിൽ പിണക്കത്തിലാണ്. അതിനിടെ അസ്‌ലമിന്റെ രണ്ടു വയസ്സുള്ള കുഞ്ഞ് ഇന്ന് അജ്മലിന്റെ വീട്ടിലെത്തി. അജ്മലിന്റെ ഭാര്യ തൻഷീറ കുഞ്ഞിനെ എടുക്കുകയും ചെയ്തു. ഇതേ ചൊല്ലി ഉണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തിനിടെ കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് തൻഷീറയെ അസ്‌ലം കുത്തുകയായിരുന്നെന്ന് അജ്മൽ പറയുന്നു. അക്രമം തടയാൻ ശ്രമിച്ചപ്പോൾ അജ്മലിനും സഹോദരി അസ്മിതക്കും വെട്ടേറ്റു. പരിക്കേറ്റ മൂന്നു പേരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ തൻഷീറയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
We One Kerala
Nm