സ്വന്തം അമ്മയെ ബലാത്സംഗം ചെയ്യുകയും തന്റെ ഭാര്യയായി കഴിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത് യുവാവ്. വിധവയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ 36 കാരനായ യുവാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ആബിദ് എന്ന പ്രതിക്ക് 51,000 രൂപ പിഴയും കോടതി വിധിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് ശര്‍മ്മ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം ജനുവരി 16 ന് 60 കാരിയായ സ്ത്രീയും പ്രതിയും മൃഗങ്ങള്‍ക്ക് തീറ്റ എടുക്കാന്‍ വീടിനടുത്തുള്ള ഫാമിലേക്ക് പോയ സമയത്താണ് സംഭവം.
മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ, ആബിദ് അമ്മയെ ആക്രമിക്കുകയും വായില്‍ തുണി തിരുകുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കാന്‍ ആബിദ് അമ്മയോട് ആവശ്യപ്പെടുകയായിരുന്നുപീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പ്രതി അമ്മയെ ഭീഷണിപ്പെടുത്തി. എന്നാല്‍ സംഭവം സ്ത്രീ അയല്‍വാസികളോട് പറഞ്ഞു. അയല്‍വാസികള്‍ പിന്നീട് സ്ത്രീയുടെ ഇളയമകനെ വിവരം അറിയിച്ചു.തുടര്‍ന്ന്, 2023 ജനുവരി 22ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ആബിദിനെ ബുലന്ദ്ഷഹര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ആബിദിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു, 51,000 രൂപ പിഴയും ചുമത്തി.
We one kerala
Nm