കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ജീവൻപൊലിഞ്ഞ അർജുനും പണ്ടൊരിക്കൽ സഖാവ് പുഷ്പനെ കാണാൻ വീട്ടിലെത്തിയിരുന്നു. 2016ലാണ് കൂത്തുപറമ്പിലെ രക്തനക്ഷത്രത്തെ കാണാനെത്തിയത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്നു അർജുൻ. യൂണിറ്റ് കമ്മിറ്റിയിൽ സജീവ പ്രവർത്തകനായിരുന്നു അന്ന്. പുഷ്പന്റെ വീട്ടിൽ നിൽക്കുന്ന അർജുന്റെ ചിത്രങ്ങൾ സുഹൃത്തുക്കളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം പരിപാടിയിൽ പങ്കെടുത്ത അർജുന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഗംഗാവാലിയിൽ നിന്ന് 72-ാം ദിവസം കണ്ടുകിട്ടിയ അർജുന്റെ മൃതദേഹം സംസ്‌കരിച്ച അന്നു തന്നെയാണ് പുഷ്പനും വിടപറഞ്ഞത്.
weone kerala sm